2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

തുമ്പപ്പൂവേ പൂത്തിരുളേ........

അങ്ങനെ വീണ്ടും മലയാളക്കര തന്റെ മഹാരാജന്റെ വരവിനായ്
ഒരു പൂക്കാലമൊരുക്കി കാത്തിരിക്കുന്നു....
ഇനി നാട് ഉത്സവലഹരിയിലേക്ക്.....
ഓണവെയിലും...ഓണത്തുമ്പിയും...പൂക്കളും പൂക്കളവും....
പുലികളിയും................. ഓണത്തിന്റെ മധുര ഗന്ധം ചുരമിറങ്ങി എത്തിക്കഴിഞ്ഞു.....മലയാളനാട് ഉണരുകയായ്


തുമ്പപൂവേ പൂത്തിരുളേ നാളേക്കൊരുവട്ടി പൂ തരണേ....




2010, ജൂൺ 28, തിങ്കളാഴ്‌ച

ഒരേയൊരു നിമിഷം


ഓരോ മഴയും നമുക്ക് എത്ര കാഴ്ചകളാണ് സമ്മാനിക്കുന്നത് അല്ലേ?
പ്രകൃതിയിലെ ഓരോ നിമിഷങ്ങളേയും ഇങ്ങനെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞെങ്കില്‍... വേണ്ട അവ ഒഴുകട്ടെ അല്ലേ?.... ഒരു പുഴപോലെ... ഓരോ തവണ കടക്കുമ്പോളും ഓരോ അനുഭവങ്ങള്‍ തന്നു കൊണ്ട്

2010, ജൂൺ 20, ഞായറാഴ്‌ച

ജീവിതചക്രം

ഓരോ പൂമ്പാറ്റയേയും കണ്ട് അതുപോലെ പാറിക്കളിക്കാന്‍ നാം കുട്ടിക്കാലത്ത് എത്ര കൊതിച്ചു.
നമ്മുടെ ആദ്യകാല സയന്‍സ് പാഠങ്ങളില്‍ ചിത്രശലഭങ്ങളൂടെ ജീവിതചക്രം ഒരു പാഠമായിരുന്നു.
പാറിനടന്ന് ഒടുവില്‍ ഇണചേര്‍ന്ന്, മുട്ടയിട്ട് പുഴുവായ് പ്യൂപ്പയായ് ഒടുവില്‍ വര്‍ണ്ണങ്ങള്‍ വാരി വിതറി ആകാശത്തേക്ക്.....






ആദ്യം മുട്ടയിടേണം




പിന്നെ ഇല കുഴലപ്പംമാതിരി ചുരുട്ടേണം...






പിന്നെ പുഴുവായ് പ്യൂപ്പയായ്

2010, ജൂൺ 13, ഞായറാഴ്‌ച

ഇനി ഒരു തുള്ളികൂടി



അടുത്ത മഴക്കു മുന്‍പേ...
അടര്‍ന്നു വീഴാന്‍ ഒരു തുള്ളി കൂടി

2010, ജൂൺ 8, ചൊവ്വാഴ്ച

സൈക്കിള്‍ യാത്ര


എത്രയോ കാലടികളേറ്റു വാങ്ങി
എത്രയോ തലമുറക്കു മാര്‍ഗ്ഗമേകി
നീണ്ടു നിവര്‍ന്നൂ കിടപ്പൂ; ഈ പാത

2010, ജൂൺ 4, വെള്ളിയാഴ്‌ച

തമസോമാ ജ്യോതിര്‍ഗമയ



അണയാതെയെന്നുള്ളിലാളുന്ന ദീപമേ...
അങ്ങോളെമെന്നും നീ തുണയാകണമേ...
ആഴിതന്നുള്ളിലുമാകാശ വീഥിയിലു
മെന്നത്മാവിനൊപ്പം നീയുണ്ടാകേണമേ...

2010, മേയ് 31, തിങ്കളാഴ്‌ച

ജീര്‍ണ്ണതയിലെ അതിജീവനം


ദൈവം എത്രയോ മഹാനാണ്.
ഈ ജീര്‍ണ്ണതയിലും അവന്‍ പ്രത്യാശയുടെ നിറം ചാലിച്ചിരിക്കുന്നു.
അതിജീവനത്തിന്റെ മാര്‍ഗ്ഗം കാട്ടുന്നു..

2010, മേയ് 29, ശനിയാഴ്‌ച

കുമ്പളവള്ളിയിലെ ഇണചേരല്‍..



നീയമ പ്രകാരമല്ലാത്ത മുന്നറിയിപ്പ്: പതിനെട്ടുവയസ്സില്‍ താഴെയുള്ളവര്‍ കണ്ണടച്ചു പോവുക.

2010, മേയ് 26, ബുധനാഴ്‌ച

സേഫ് ലാന്‍ഡിങ്ങ്


മൂന്നടിയുയരത്തില്‍ മൂളിപ്പറക്കവേ.. മൂങ്ങകളുടെ അക്രമണത്തിനിരയായ 'തുമ്പിക്കുട്ടന്‍' എയര്‍വെയ്സ് തെങ്ങോലപുരം തെങ്ങിന്‍ടോപ്പ് എയര്‍പോര്‍ട്ടില്‍ സേഫായി ലാന്‍ഡ് ചെയ്തിരിക്കുന്നു.

2010, മേയ് 25, ചൊവ്വാഴ്ച

ചിറകില്‍ കണ്ണും കണ്ണില്‍ തീയും!!



രാവുകളിലിവള്‍ തേടും നറും തേന്‍..
രാവുകളിലിവള്‍ തേടുമവളുടെയിണയെ...
കണ്ടിട്ടുണ്ടോ നീയീ നിശാശലഭത്തെ..??

2010, മേയ് 19, ബുധനാഴ്‌ച

പെയ്തൊഴിയാതെ....


ഇനിയുമെത്രനേരം കാത്തിരിക്കേണം...
ഭൂമിതന്നുള്ളിലേക്കാഴ്നിറങ്ങാന്‍
ഇനിയുമെത്രനേരം കാത്തിരിക്കേണം..
നീരുറവയായ്..നദിയായി...അലിഞ്ഞൊഴുകാന്‍


(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായ് കാണാം)

2010, മേയ് 18, ചൊവ്വാഴ്ച

2010, മേയ് 11, ചൊവ്വാഴ്ച

ഒളിച്ചേ....കണ്ടേ....

എവിടെ ഞാനൊന്നൊളിക്കുമെന്റീശ്വരാ....

2010, മേയ് 9, ഞായറാഴ്‌ച

പൂക്കാലം തേടി...

പണ്ടും ഞാന്‍ വന്നിരുന്നു
ആവോളം തേന്‍ നുകര്‍നിരുന്നു.
ഈ കൊടും ചൂടിലൊന്നിരിക്കാന്‍
ഇന്നെനിക്കീ ചുള്ളിക്കമ്പുമാത്രം

2010, മേയ് 7, വെള്ളിയാഴ്‌ച

ശംഖ്

ആഴിതന്‍ അടിത്തട്ടില്‍ ആര്‍ത്തുല്ലസ്സിച്ചു നീ
പവിഴപ്പുറ്റുകളില്‍ രാജ്ഞികണക്കയും...
ഇന്നിതാ ജീര്‍ണ്ണിച്ചൊരു ചുണ്ണാമ്പുകല്ലൂനീ
ഏതോ കരിമ്പാറക്കെട്ടിലൊതുങ്ങുന്നു.

2010, മേയ് 6, വ്യാഴാഴ്‌ച

ഒരു പൂക്കാലം

അക്കാണും നീലാകാശങ്ങള്‍ക്കു താഴെ അതിലും വര്‍ണ്ണാഭമായ പൂക്കാലമൊരുക്കിയവന്‍, ദൈവം...

2010, മേയ് 5, ബുധനാഴ്‌ച

തീവണ്ടി


കുച്ചു കുച്ചു തീവണ്ടി...
പച്ചില തിന്നും തീവണ്ടി
തൊട്ടാല്‍ ചൊറിയും തീവണ്ടി.
(ഈ പടത്തിലൊന്ന് ക്ലിക്കിക്കേ...
വലുതായി കാണാം.)

ആദ്യ ഫോട്ടോ.

'ഒരു ക്യാമറ' എന്ന ദശകങ്ങളായുള്ള ആഗ്രഹത്തിന് വിരാമമിട്ട് ഒരു ക്യാമറ കൈയ്യില്‍പ്പെട്ടപ്പോളെടുത്ത ആദ്യ ക്ലിക്ക്.

അനുയായികള്‍