2010, ജൂൺ 28, തിങ്കളാഴ്‌ച

ഒരേയൊരു നിമിഷം


ഓരോ മഴയും നമുക്ക് എത്ര കാഴ്ചകളാണ് സമ്മാനിക്കുന്നത് അല്ലേ?
പ്രകൃതിയിലെ ഓരോ നിമിഷങ്ങളേയും ഇങ്ങനെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞെങ്കില്‍... വേണ്ട അവ ഒഴുകട്ടെ അല്ലേ?.... ഒരു പുഴപോലെ... ഓരോ തവണ കടക്കുമ്പോളും ഓരോ അനുഭവങ്ങള്‍ തന്നു കൊണ്ട്

2010, ജൂൺ 20, ഞായറാഴ്‌ച

ജീവിതചക്രം

ഓരോ പൂമ്പാറ്റയേയും കണ്ട് അതുപോലെ പാറിക്കളിക്കാന്‍ നാം കുട്ടിക്കാലത്ത് എത്ര കൊതിച്ചു.
നമ്മുടെ ആദ്യകാല സയന്‍സ് പാഠങ്ങളില്‍ ചിത്രശലഭങ്ങളൂടെ ജീവിതചക്രം ഒരു പാഠമായിരുന്നു.
പാറിനടന്ന് ഒടുവില്‍ ഇണചേര്‍ന്ന്, മുട്ടയിട്ട് പുഴുവായ് പ്യൂപ്പയായ് ഒടുവില്‍ വര്‍ണ്ണങ്ങള്‍ വാരി വിതറി ആകാശത്തേക്ക്.....






ആദ്യം മുട്ടയിടേണം




പിന്നെ ഇല കുഴലപ്പംമാതിരി ചുരുട്ടേണം...






പിന്നെ പുഴുവായ് പ്യൂപ്പയായ്

2010, ജൂൺ 13, ഞായറാഴ്‌ച

ഇനി ഒരു തുള്ളികൂടി



അടുത്ത മഴക്കു മുന്‍പേ...
അടര്‍ന്നു വീഴാന്‍ ഒരു തുള്ളി കൂടി

2010, ജൂൺ 8, ചൊവ്വാഴ്ച

സൈക്കിള്‍ യാത്ര


എത്രയോ കാലടികളേറ്റു വാങ്ങി
എത്രയോ തലമുറക്കു മാര്‍ഗ്ഗമേകി
നീണ്ടു നിവര്‍ന്നൂ കിടപ്പൂ; ഈ പാത

2010, ജൂൺ 4, വെള്ളിയാഴ്‌ച

തമസോമാ ജ്യോതിര്‍ഗമയ



അണയാതെയെന്നുള്ളിലാളുന്ന ദീപമേ...
അങ്ങോളെമെന്നും നീ തുണയാകണമേ...
ആഴിതന്നുള്ളിലുമാകാശ വീഥിയിലു
മെന്നത്മാവിനൊപ്പം നീയുണ്ടാകേണമേ...

അനുയായികള്‍