2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

തുമ്പപ്പൂവേ പൂത്തിരുളേ........

അങ്ങനെ വീണ്ടും മലയാളക്കര തന്റെ മഹാരാജന്റെ വരവിനായ്
ഒരു പൂക്കാലമൊരുക്കി കാത്തിരിക്കുന്നു....
ഇനി നാട് ഉത്സവലഹരിയിലേക്ക്.....
ഓണവെയിലും...ഓണത്തുമ്പിയും...പൂക്കളും പൂക്കളവും....
പുലികളിയും................. ഓണത്തിന്റെ മധുര ഗന്ധം ചുരമിറങ്ങി എത്തിക്കഴിഞ്ഞു.....മലയാളനാട് ഉണരുകയായ്


തുമ്പപൂവേ പൂത്തിരുളേ നാളേക്കൊരുവട്ടി പൂ തരണേ....




2010, ജൂൺ 28, തിങ്കളാഴ്‌ച

ഒരേയൊരു നിമിഷം


ഓരോ മഴയും നമുക്ക് എത്ര കാഴ്ചകളാണ് സമ്മാനിക്കുന്നത് അല്ലേ?
പ്രകൃതിയിലെ ഓരോ നിമിഷങ്ങളേയും ഇങ്ങനെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞെങ്കില്‍... വേണ്ട അവ ഒഴുകട്ടെ അല്ലേ?.... ഒരു പുഴപോലെ... ഓരോ തവണ കടക്കുമ്പോളും ഓരോ അനുഭവങ്ങള്‍ തന്നു കൊണ്ട്

2010, ജൂൺ 20, ഞായറാഴ്‌ച

ജീവിതചക്രം

ഓരോ പൂമ്പാറ്റയേയും കണ്ട് അതുപോലെ പാറിക്കളിക്കാന്‍ നാം കുട്ടിക്കാലത്ത് എത്ര കൊതിച്ചു.
നമ്മുടെ ആദ്യകാല സയന്‍സ് പാഠങ്ങളില്‍ ചിത്രശലഭങ്ങളൂടെ ജീവിതചക്രം ഒരു പാഠമായിരുന്നു.
പാറിനടന്ന് ഒടുവില്‍ ഇണചേര്‍ന്ന്, മുട്ടയിട്ട് പുഴുവായ് പ്യൂപ്പയായ് ഒടുവില്‍ വര്‍ണ്ണങ്ങള്‍ വാരി വിതറി ആകാശത്തേക്ക്.....






ആദ്യം മുട്ടയിടേണം




പിന്നെ ഇല കുഴലപ്പംമാതിരി ചുരുട്ടേണം...






പിന്നെ പുഴുവായ് പ്യൂപ്പയായ്

അനുയായികള്‍